ഹൈദരാബാദ്: കഞ്ചാവിന് അടിമയായ മകനെ കെട്ടിയിട്ട് കണ്ണിൽ മുകളുപൊടി തേച്ച് അമ്മ. തെലങ്കാനയിലെ സൂര്യാപേട്ട് ജില്ലയിലാണ് സംഭവം. കഞ്ചാവ് ഉപയോഗിച്ച 15 കാരനെയാണ് അമ്മ കെട്ടിയിട്ട് മുളകുപൊടി തേച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
കോടാട് എന്ന സ്ഥലത്താണ് സംഭവം നടക്കുന്നത്. ഇലക്ട്രിക് പോസ്റ്റിലാണ് 15 വയസ്സുകാരനെ അമ്മ കെട്ടിയിടുന്നത്. കഞ്ചാവിന് അടിമയായ മകൻ പണത്തിനായി അമ്മയെ നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. ഇതോടെയാണ് അമ്മ അറ്റകൈ പ്രയോഗത്തിന് മുതിർന്നത്.
A Unique Treatment From a Mother to her Son For being a #GANJA Addict at the age of Just 15 Years….
Incident Took Place at Kodad In Suryapet of #Telangana #Hyderabad #Drugs #Students pic.twitter.com/Df61lM5qyo— Poley_Adiripoley (@poleyadiripoley) April 4, 2022
മകനെ കെട്ടിയിട്ട് കണ്ണിൽ മുളക് പൊടി തേയ്ക്കാൻ വരുന്നതും മകൻ പ്രതിരോധിച്ചതോടെ മറ്റൊരു സ്ത്രീയുടെ സഹായം തേടുന്നതും വീഡിയോയിൽ കാണാം. കഞ്ചാവ് ഉപയോഗിക്കില്ലെന്ന് ഉറപ്പ് നൽകുന്നത് വരെ മകനെ പോസ്റ്റിൽ നിന്നും അഴിച്ചു വിടാനും അമ്മ തയ്യാറായില്ല.
അതേസമയം അമ്മയെ വിമർശിച്ച് ഒരു വിഭാഗം ആളുകൾ എത്തിയിട്ടുണ്ട്. കഞ്ചാവിന് അടിമയായ മകനെ ഇങ്ങനെ ശിക്ഷിച്ചത് ശരിയായില്ലെന്നാണ് ഒരുവിഭാഗം ആളുകൾ പറയുന്നത്. എന്നാൽ ഇനി ജീവിതത്തിൽ അവൻ കഞ്ചാവ് ഉപയോഗിക്കില്ലെന്നും ചിലർ കമന്റായി കുറിക്കുന്നുണ്ട്.
Comments