സിയോൾ: ദക്ഷിണ കൊറിയയ്ക്കു നേരെ കടുത്ത ഭീഷണിയും പ്രകോപനവുമായി വീണ്ടും കിം ജോംഗ് ഉന്നും സഹോദരി കിം യോ ജോംഗും. തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചാൽ മറുപടി ആണവായുധം കൊണ്ടായിരിക്കുമെന്ന ഭീഷണിയാണ് ഇരുവരും മുഴക്കിയിരിക്കുന്നത്.
‘വടക്കൻ കൊറിയ യുദ്ധം ആഗ്രഹിക്കുന്നേയില്ല. എന്നാൽ ദക്ഷിണ കൊറിയ ആക്രമിക്കാൻ ശ്രമിച്ചാൽ ഇനി നേരിടുക ആണവായുധംകൊണ്ടായിരിക്കും. ദക്ഷിണ കൊറിയ ഗുരുതരമായ തെറ്റാണ് ചെയ്യാൻ ശ്രമിക്കുന്നത്. തങ്ങളുടെ അതിർത്തികൾ എന്നും സുരക്ഷിതമായിരിക്കാൻ ഏതറ്റം വരേയും പോകും. അന്താരാഷ്ട്ര തലത്തിൽ തങ്ങൾക്കെതിരെ വൻ ഗൂഢാലോച നയാണ് നടക്കുന്നത്. ദക്ഷിണ കൊറിയ അത്തരം നീക്കങ്ങൾക്ക് നൽകുന്ന പിന്തുണ കണ്ടില്ലെന്ന് നടിക്കാനാകില്ല ‘ ഉന്നിന്റെ സഹോദരി കിം യോ ജോംഗ് മുന്നറിയിപ്പ് നൽകി.
വടക്കൻ കൊറിയ സമീപ കാലത്ത് പത്തിലേറെ ദീർഘദൂര മിസൈലുകളാണ് പരീക്ഷിച്ചത്. അതിർത്തിയിൽ റെയിൽ ട്രാക്കുകൾ ഇട്ട് ട്രെയിൻ ബോഗികളിൽ ഘടിപ്പിക്കാവുന്ന മിസൈൽ സംവിധാനവും പരീക്ഷിച്ചിരുന്നു. 2017ന് ശേഷം വീണ്ടും ആണവായുധ പരീക്ഷണത്തിന് വടക്കൻ കൊറിയ ശ്രമിക്കുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.
Comments