കോഴിക്കോട്: അയല്‍വാസികളായ യുവാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നന്മണ്ട മരക്കാട്ട് മുക്ക് മരക്കാട്ട് ചാലില്‍ അഭിനന്ദ്(27), അയല്‍വാസി മരക്കാട്ട് വിജീഷ് (34) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അഭിനന്ദിനേയും വിജീഷിനേയും തൂങ്ങിമരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയത്. അഭിനന്ദിനെ തറവാട് വീട്ടിലെ അടുക്കളയിലും വിജീഷിനെ വീടിന് സമീപത്തെ വിറകുപുരയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വയനാട്ടില്‍ കാര്‍ഷിക വികസന ക്ഷേമ വകുപ്പ് ജീവനക്കാരനായിരുന്നു അഭിനന്ദ്. ബിഎംഎസ് നന്മണ്ട പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയും ഓട്ടോ ഡ്രൈവറുമാണ് വിജീഷ്. മൃതദേഹങ്ങള്‍ ബാലുശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇരുവരുടേയും ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. മറ്റ് എന്തെങ്കിലും ദുരൂഹത ഉണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി.
Comments