തെലങ്കാന: അമ്പലത്തിനുള്ളിൽ കയറി വിഗ്രഹത്തിൽ ചാർത്തിയിരുന്ന ആഭരണങ്ങൾ മോഷ്ടിച്ച കള്ളൻ പിടിയിൽ. ആഭരണങ്ങളുമായി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ചെറിയ ജനലഴിയ്ക്കുള്ളിൽ കുടുങ്ങുകയായിരുന്നു. തെലങ്കാനയിലെ ശ്രീകാകുളത്താണ് സംഭവം. ഇസുറു പാപറാവു എന്നയാളാണ് മോഷണത്തിനിടെ പിടിയിലായത്.
ജനലഴികൾ വളച്ച് അകത്തു കയറിയ ഇയാൾ വിഗ്രഹത്തിൽ നിന്നും ആഭരണങ്ങൾ കവർന്ന് സഞ്ചിയിലാക്കി. തിരിച്ചിറങ്ങുന്നതിനിടെ ജനലഴികളിൽ കുടുങ്ങിയ ഇാൾക്ക് മുന്നോട്ടും പിന്നോട്ടും അനങ്ങാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. അതുവഴിയെത്തിയ പ്രദേശവാസികളാണ് ഇയാൾ ജനലഴിയ്ക്കുള്ളിൽ കുടുങ്ങിയത് കണ്ടത്.
രാത്രിയാണ് ഇയാൾ കുടുങ്ങുന്നത്. നേരം പുലർന്നതിന് ശേഷമാണ് നാട്ടുകർ കള്ളനെ കാണുന്നത്. അപകടത്തിൽപ്പെട്ടതാണെന്ന് കരുതി രക്ഷപെടുത്താനെത്തിയപ്പോഴാണ് മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ കുടുങ്ങിയ ഇയാളെ രക്ഷപെടുത്തിയ ശേഷം പോലീസിന് കൈമാറുകയും ചെയ്തു.
Comments