കാഞ്ഞങ്ങാട്: സംസ്ഥാനത്ത് തുടരുന്ന ശക്തമായമഴയ്ക്കിടെ പൊട്ടി വീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കോൺഗ്രസ് നേതാവ് മരിച്ചു. കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഡിവി ബാലകൃഷണനാണ് (64 ) മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കവേയായിരുന്നു അപകടം.
കൊവ്വൽപള്ളി മഖാം റോഡിൽ വെച്ചാണ് അപകടം നടന്നത്.കൂടെ ഉണ്ടായിരുന്ന മകളുടെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽ മഴ ശക്തമായിരിക്കുകയാണ്.13 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ കനത്ത മഴയും കാറ്റും മൂലം വലിയ നാശനഷ്ടമുണ്ടായി. മലയോരമേഖലകളിലാണ് കൂടുതൽ നാശനഷ്ടം.
Comments