ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജിയോയുടെ സേവനം നിശ്ചലമായതായി വിവരം.നെറ്റ് വർക്ക് കാണിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം ഉപഭോക്താക്കൾക്കും കോളുകൾ ചെയ്യാൻ കഴിയുന്നില്ലെന്നാണ് പരാതി.
ട്വിറ്ററടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ജിയോ നിശ്ചലമായതായി ഉപഭോക്താക്കൾ പരാതിപ്പെട്ടത്. സംഭവത്തിൽ കമ്പനി ഇത് വരെ ഔദ്യോഗിക പ്രസ്താവനകളൊന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ല.
രാത്രി 8;30 ഓടെയാണ് ജിയോ നെറ്റ് വർക്കിന്റേ സേവനത്തിൽ പ്രശ്നങ്ങൾ നേരിടാൻ തുടങ്ങിയത്. മിക്ക ഉപഭോക്താക്കൾക്കും സിഗ്നൽ പോലും ലഭ്യമല്ലെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ഇന്ത്യയിൽ ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോയും സ്വിഗ്ഗിയും നിശ്ചലമായിരുന്നു. ആമസോൺ വെബ് സേവനങ്ങൾ ഉണ്ടാക്കിയ തകരാറാണ് രണ്ട് ആപ്പുകളും പ്രവർത്തന രഹിതമാവാൻ കാരണമായത്. മണിക്കൂറുകൾക്ക് ശേഷമായിരുന്നു ആപ്പുകൾ പുന:സ്ഥാപിച്ചത്.
Comments