ലക്നൗ : ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്ധ്യവസ്കൻ അറസ്റ്റിൽ. ലക്നൗ സ്വദേശിയായ 55 കാരനാണ് അറസ്റ്റിലായത്. കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് അറസ്റ്റ്.
മിഠായി നൽകി പ്രലോഭിപ്പിച്ചാണ് കുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കിയത്. എട്ട് വയസ്സുകാരിയായ പെൺകുട്ടി ഇയാളുടെ അയൽവാസിയാണ്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ 55കാരൻ മിഠായി നൽകി സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഇത് കണ്ട പെൺകുട്ടി അയാൾക്കൊപ്പം പോയി. തുടർന്ന് ഇയാൾ പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ഇതിനിടെ ഇറങ്ങിയോടിയ പെൺകുട്ടി വീട്ടിലെത്തി മുത്തശ്ശിയോട് വിവരം പറഞ്ഞു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വീട്ടുകാരുടെ പരാതിയിൽ കേസ് എടുത്ത പോലീസ് 55കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പോക്സോ നിയമ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
Comments