വയനാട്: കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നും മയക്കുമരുന്ന് പിടികൂടി. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിലാണ് സംഭവം. മൈസൂർ-കൽപ്പറ്റ റൂട്ടിലോടുന്ന ബസിലെ യാത്രക്കാരനിൽ നിന്നാണ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം പൊന്നാനി വെളിയംകോട് കുന്നത്ത് വീട്ടിൽ മുഹമ്മദ് ബഷീറിനെ (30) പോലീസ് അറസ്റ്റ് ചെയ്തു. 35 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തത്.
എൻഡിപിഎസ് നിയമപ്രകാരം 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. എക്സൈസ് ഇൻസ്പെക്ടർ എ. പ്രജിത്ത്, പ്രിവന്റീവ് ഓഫിസർമാരായ വി.ആർ ബാബുരാജ്, സുരേഷ് വെങ്ങാലി കുന്നേൽ, സിവിൽ എക്സൈസ് ഓഫിസർമാരായ സജീവ് ഒ, ജോബിഷ് കെ.യു എന്നിവരാണ് മയക്കുമരുന്ന് പിടികൂടിയത്.
Comments