ലക്നൗ : ഉത്തർപ്രദേശിൽ ബുൾഡോസർ പേടിയിൽ കൂട്ടത്തോടെ കീഴടങ്ങി കുറ്റവാളികൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോലീസിനെ വെട്ടിച്ച് മുങ്ങിയ പ്രതികൾ കീഴടങ്ങി. അംബേദ്കർ നഗർ സ്വദേശികളായ അഞ്ച് പേരാണ് കീഴടങ്ങിയത്.
കഴിഞ്ഞ മാസം 29 നായിരുന്നു ജൈത്പൂരിൽ അഞ്ച് പേരും ചേർന്ന് പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് കേസ് എടുത്തതോടെ പ്രതികൾ മുങ്ങി. തുടർന്ന് പോലീസ് വിവിധയിടങ്ങളിൽ ഇവർക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
ഇതോടെ സർക്കാർ നിർദ്ദേശ പ്രകാരം കുറ്റവാളികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് പോലീസ് അറിയിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾ ഇന്നലെയും, ഇന്നും ആയി പോലീസ് മുൻപാകെ കീഴടങ്ങിയത്. വീട്ടുകാരോട് ഒപ്പമാണ് ഇവർ കീഴടങ്ങിയത് എന്ന് പോലീസ് പറഞ്ഞു. ഇവർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കും.
Comments