ഭോപ്പാൽ : ഫേസ്ബുക്ക് പോസ്റ്റിൽ ജയ് ശ്രീറാം എഴുതിയ മുസ്ലീം വിശ്വാസിയുടെ കുടുംബത്തിനു നേരെ ആക്രമണം . ഭോപ്പാൽ സ്വദേശിയായ മുനവ്വർ അൻസാരിക്കും , ഭാര്യയ്ക്കുമാണ് മർദ്ദനമേറ്റത് . നാലു വയസുകാരിയായ മകളെയും അക്രമി സംഘം തല്ലിച്ചതച്ചു.
ബിജെപി എംഎൽഎ രാമേശ്വർ ശർമയുടെ അനുയായി ആയ മുനവ്വർ അൻസാരി ശർമ്മയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്യുകയും കമന്റ് ബോക്സിൽ ‘ജയ് ശ്രീറാം’ എന്ന് എഴുതുകയും ചെയ്തു. അദ്ദേഹത്തിന്റെ പോസ്റ്റ് വായിച്ചതിനുശേഷം, പ്രദേശവാസിയായ സൊഹൈൽ അഹമ്മദ് സമുദായത്തിലെ മറ്റ് ആളുകളെ മുനവ്വറിനെതിരെ പ്രേരിപ്പിക്കാൻ തുടങ്ങി. മുനവ്വർ ഹിന്ദുത്വ നേതാക്കളെ പിന്തുണയ്ക്കുന്നുവെന്ന് സൊഹൈൽ പറഞ്ഞു. സ്വന്തം സമുദായത്തെ മുനവ്വർ ഒറ്റിക്കൊടുക്കുകയാണ് എന്നും ആരോപണമുണ്ടായി.
പിന്നാലെ മുനവ്വർ അൻസാരിയെയും, ഭാര്യയേയും ഇവർ വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ചു. ഇത് മാത്രമല്ല,മുനവ്വറിന്റെ വീട് അടിച്ചുതകർക്കുകയും സമുദായ ദ്രോഹി എന്ന് വിളിക്കുകയും 4 വയസ്സുള്ള മകളെ തല്ലിച്ചതക്കുകയും ചെയ്തു.
സംഭവസമയത്ത് തന്നെ രക്ഷിക്കാൻ അയൽവാസികൾ ആരും എത്തിയില്ലെന്നും മുനവ്വർ പറയുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ പോലീസ് നടപടിയെടുത്തത്.
Comments