കോട്ടയം: യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. കോട്ടയം പൈക മല്ലികശ്ശേരിയിലാണ് സംഭവം. കണ്ണമുണ്ടയിൽ സിനിയെ ഭർത്താവ് ബിനോയ് ജോസഫാണ് ആക്രമിച്ചത്. സംഭവത്തിൽ ബിനോയിയെ പോലീസ് പൊൻകുന്നം പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. കിടപ്പുമുറിയിൽ വെച്ച് സിനിയുടെ കഴുത്തിൽ ബിനോയ് കത്തികൊണ്ട് കുത്തുകയായിരുന്നു. കുട്ടികൾ മറ്റൊരു മുറിയിൽ ഉറങ്ങികിടക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ സിനി സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സിയിലാണ്.
സംഭവത്തിൽ പൊൻകുന്നം പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി പോലീസ് ബിനോയിയെ ചോദ്യം ചെയ്ത് വരികയാണ്.
Comments