മണൽ തരികളിൽ അയോദ്ധ്യയേയും ശ്രീരാമ ഭഗവാനേയും തീർത്ത് സാൻഡ് ആർട്ടിസ്റ്റ് സുദർശൻ: ചിത്രം വൈറൽ
ഭുവനേശ്വർ: രാമനവമി ദിനത്തിൽ സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്നായിക് കടൽ തീരത്ത് തീർത്ത ശിൽപ്പം ശ്രദ്ധനേടുന്നു. അയോദ്ധ്യ രാമക്ഷേത്രത്തേയും ശ്രീരാമ ഭഗവാനേയുമാണ് സുദർശൻ മണൽ തരികളിൽ തീർത്തിരിക്കുന്നത്. ആറടി ഉയരമുള്ള കലാസൃഷ്ടി പൂർണ്ണണായും മണൽ തരികളിൽ തീർത്തതാണ്. രാമക്ഷേത്ര ശിൽപ്പം തീർക്കാനായി സുദർശൻ അയോദ്ധ്യ സർന്ദർശിച്ചിരുന്നു.
അയോദ്ധ്യ ഭൂമി പൂജയ്ക്കിടെ അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പകർപ്പ് മണൽ തരികളിൽ തീർക്കണമെന്ന് ആഗ്രഹമുള്ളതായി സുദർശൻ പറഞ്ഞിരുന്നു. എന്നാൽ കൊറോണ പകർച്ചവ്യാധിയും മറ്റ് ചിലതിരക്കുകളും കാരണം അത് സാദ്ധ്യമാകാതെ പോയി. പിന്നാലെയാണ് രാമനവമി ദിനത്തിൽ രാമക്ഷേത്രം മണൽ തരികളിൽ തീർക്കുന്നത്. ഒഡിഷയിലെ പുരി കടൽ തീരത്താണ് ശിൽപ്പം ഒരുക്കിയിരിക്കുന്നത്. അയോദ്ധ്യ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലുള്ള ശ്രീരാമഭഗവാനെ സാൻഡ് ആർട്ടിൽ കാണാനാകും.
ലോക പ്രശസ്ത മണൽച്ചിത്രകാരനാണ് സുദർശൻ പട്നായിക്. ആഗോളതലത്തിൽ നടന്നിട്ടുള്ള അറുപതോളം മണൽച്ചിത്ര മത്സരങ്ങളിലും മറ്റ് ഉത്സവവേളകളിലും സുദർശൻ പട്നായിക് ഇന്ത്യയെ പ്രതിനിധീകരിക്കുകയും ധാരാളം സമ്മാനങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. 2019 ൽ ബോസ്റ്റണിൽ വെച്ച് നടന്ന രേവരെ ബീച്ച് ഇന്റർനാഷണൽ ഉത്സവത്തിൽ പങ്കെടുക്കാൻ വേണ്ടി തിരഞ്ഞെടുത്ത ലോകപ്രശസ്ത പതിനഞ്ചു മണൽച്ചിത്രകാരന്മാരിൽ ഒരാളായിരുന്നു സുദർശൻ. ഇദ്ദേഹത്തിന്റെ മണൽച്ചിത്രങ്ങൾ അഞ്ചു തവണ ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ചിട്ടുണ്ട്.
On the auspicious occasion of #RamaNavami .My SandArt with message #HappyRamNavami at Puri beach in Odisha. #JaiShreeRam 🙏 pic.twitter.com/ZG92Ub7ZNl
— Sudarsan Pattnaik (@sudarsansand) April 10, 2022
Comments