കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി നേതാവിന് നേരെ വധ ശ്രമം. കാറിൽ എത്തിയ അജ്ഞാത സംഘം വെടിയുതിർത്തു. മുതിർന്ന ബിജെപി നേതാവ് ജിതേൻ ചാറ്റർജിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
പാണ്ഡവേശ്വറിലെ കുമർദിഹിയിൽ രാത്രിയോടെയായിരുന്നു സംഭവം. അവസനോളിലെ ലോക്സഭാ സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികൾക്ക് ശേഷം പ്രവർത്തകർക്കിടയിൽ കാറിൽ മടങ്ങുകയായിരുന്നു അദ്ദേഹം. ഇതിനിടെ വാഹനത്തെ പിന്തുടർന്ന് വാനിൽ എത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് ആക്രമണത്തിൽ നിന്നും അദ്ദേഹം രക്ഷപ്പെട്ടത്. അക്രമികൾ മൂന്ന് റൗണ്ട് വെടിയുതിർത്തതായി ജിതേൻ ചാറ്റർജി പറഞ്ഞു. സംഭവത്തിൽ ജിതേനിന്റെ ഡ്രൈവർ പോലീസിൽ പരാതി നൽകി.
അസനോളിൽ നാളെയാണ് ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് മുതൽ ബിജെപി ശക്തമായ പ്രചാരണമാണ് മണ്ഡലത്തിൽ നടക്കുന്നത്. തിരഞ്ഞെടുപ്പ് അന്തരീക്ഷം കലുഷിതമാക്കാൻ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആണ് വെടിയുതിർത്തത് എന്നാണ് സൂചന.
Comments