തിരുവനന്തപുരം: തിരുവല്ലയിലെ കർഷകന്റെ ആത്മഹത്യ വേദനിപ്പിക്കുന്നതെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കൃഷി നാശം ഉണ്ടായാൽ ഉടൻ നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ഇൻഷുറൻസിന്റെ വ്യവസ്ഥ പുതുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആർക്കും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം നിലവിൽ സംസ്ഥാനത്തില്ല. ഇപ്പോഴുണ്ടായ ആത്മഹത്യയുടെ കാരണം അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു.
തിരുവല്ല നിരണം സ്വദേശി രാജീവനെയാണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കൃഷി ആവശ്യത്തിന് രാജീവ് ബാങ്കിൽ നിന്നും പണം വായ്പ്പയ്ക്കെടുത്തിരുന്നു. വേനൽ മഴയിൽ കൃഷി നാശം സംഭവിച്ചതോടെ കടക്കെണിയിൽ ആവുകയായിരുന്നു. കഴിഞ്ഞ തവണയും രാജീവിന്റെ കൃഷി വെള്ളത്തിലായി. ഇത്തവണത്തെ വേനൽ മഴയിൽ ഏട്ടേക്കർ കൃഷിയാണ് നശിച്ചത്. ഇന്ന് രാവിലെ നെൽപാടത്തിന് അരികെയാണ് രാജീവനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Comments