മുംബൈ: വാഹനം പാർക്കുചെയ്യുന്നതിനിടെ നടുറോഡിൽ വാഹനത്തിൽ ഉറങ്ങിപ്പോയ 34 കാരനെതിരെ പൊലീസ് കേസ്. മുംബൈ ബോറിവലി റോഡിലാണ് സംഭവം. റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നടുറോഡിൽ വാഹനം നിർത്തി യുവാവ് ഉറങ്ങുന്നത് ശ്രദ്ധയിൽ പെട്ടത്. റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയതിന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ബോറിവാലി സ്വദേശി പ്രദീപ് സക്പാൽ എന്നയാളാണ് അറസ്റ്റിലായത്.
പട്രോളിംഗ് പോലീസ് സ്ക്വാഡ് ഗതാഗതക്കുരുക്ക് കണ്ടതോടെ ഒരാൾ തന്റെ വാഹനം റോഡിന് നടുവിൽ നിർത്തി ഉറങ്ങിപ്പോയതായി ഡ്രൈവറുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.
ഒരു പോലീസ് ഉദ്യോഗസ്ഥൻ ഡ്രൈവറെ സമീപിച്ച് അയാളെ ഉണർത്തിയപ്പോൾ വിചിത്രമായി പെരുമാറി. ഇയാളെ ചോദ്യം ചെയ്തതോടെ മദ്യലഹരിയിലാണ് ഇയാളെന്ന് വ്യക്തമായി.
സക്പാലിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി വിവിധ വകുപ്പുകൾ ഉപയോഗിച്ച് കേസെടുത്തു.
ജീവൻ അപകടത്തിലാക്കുംവിധം അശ്രദ്ധമായ ഡ്രൈവിങിന് ഐപിസി 336, സെക്ഷൻ 279 എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. കൂടാതെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 130 സെക്ഷൻ 185 എന്നിവ പ്രകാരവും കേസെടുത്തു.
Comments