പത്തനംതിട്ട: തിരുവല്ലയിലുണ്ടായ അപകടത്തിന് പിന്നാലെ സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യാത്രക്കാരെ ഓർമ്മിപ്പിച്ച് നടൻ ഗിന്നസ് പക്രു. തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കു പോവുകയായിരുന്ന ഗിന്നസ് പക്രുവിന്റെ വാഹനത്തിൽ എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു.
സീറ്റ് ബെൽറ്റിന്റെ പ്രധാന്യം നേരിട്ട് അറിഞ്ഞെന്ന് ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. തനിക്ക് പരിക്കൊന്നുമില്ല, ഞാൻ സുഖമായിരിക്കുന്നു. മനോധൈര്യം കൈവിടാതെ എന്റെ കാർ ഓടിച്ച ശിവനും അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കും എസ്ഐ ഹുമയൂണിനും സുഹൃത്തായ മാത്യു നൈനാനും വീട്ടിലെത്തിച്ച ട്വിൻസ് ഇവന്റ്സ് ഉടമ ടിജുവിനും പക്രു നന്ദി പറഞ്ഞു.
പ്രാർത്ഥിച്ചവർക്കും വിളിച്ച സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. സീറ്റ് ബെൽറ്റ് ഇടാൻ മടിയുളളവർക്കുളള പാഠം കൂടിയാകുകയാണ് ഗിന്നസ് പക്രുവിന്റെ വാക്കുകൾ. ചെങ്ങന്നൂർ ഭാഗത്തേക്കു പോയ ലോറി മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്.
Comments