ശ്രീനഗർ: അടുത്ത 4-5 വർഷത്തിനുള്ളിൽ ജമ്മുകശ്മീരിൽ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശത്തിന് മുന്നോടിയായി സുരക്ഷയും മറ്റ് തയ്യാറെടുപ്പുകളും അവലോകനം ചെയ്യാൻ ജമ്മുകശ്മീരിൽ എത്തിയതായിരുന്നു അദ്ദേഹം.
‘ജമ്മുകശ്മീരിലെ ഗ്രാമീണ വികസനത്തിൽ കേന്ദ്ര സർക്കാർ പുതിയ കണ്ടുപിടുത്തങ്ങളും സാങ്കേതിക വിദ്യയും പ്രദർശിപ്പിക്കും. കൂടാതെ, കാർഷിക സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഏകദേശം 2.45 കോടി രൂപയുടെ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്ന ജോലികൾ അടുത്ത 1-2 ദിവസത്തിനുള്ളിൽ പൂർത്തിയാകും. ഏപ്രിൽ 17-18 വരെ 340 വീടുകളിൽ സൗരോർജ്ജം വഴി വൈദ്യുതി ലഭ്യമായി തുടങ്ങും’ ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
അതേസമയം, ഏപ്രിൽ 24നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുകശ്മീർ സന്ദർശനത്തിനെത്തുന്നത്. പാലി മുതൽ ജമ്മുകശ്മീരിലെ എല്ലാ പഞ്ചായത്തുകളിലെയും ജനങ്ങളോട് പ്രധാനമന്ത്രി സംവദിക്കും. 2019 ഓഗസ്റ്റിൽ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമായിരിക്കുമിത്.
Comments