തൃശൂർ: വിൽപനയ്ക്കായി എത്തിച്ച ലഹരിമരുന്നുമായി മൂന്ന് പേർ പിടിയിൽ. എടപ്പാൾ സ്വദേശികളായ നൗഫൽ, ഷാജഹാൻ, ജസീം എന്നിവരാണ് പിടിയിലായത്.
പ്രതികളുടെ പക്കൽ നിന്നും നാല് ഗ്രാം എംഡിഎംഎ പിടികൂടി. വെസ്റ്റ് പോലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണ് മൂവരും പിടിയിലായത്.
അതേസമയം എക്സൈസ് സംഘം പെരുമ്പാവൂരിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന മുന്നൂറ് കിലോ ഗ്രാം കഞ്ചാവാണ് എക്സൈസ് പിടികൂടിയത്.
Comments