ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയെ പിന്തുണച്ച് വ്യോമസേന. ഇതിന്റെ ഭാഗമായി റഷ്യയിൽ നിന്നും 48 എംഐ-17 വി5 ഹെലികോപ്റ്ററുകൾ കൂടി വാങ്ങാനുള്ള വ്യോമസേനയുടെ പദ്ധതി റദ്ദാക്കി. 48 ഹെലികോപ്റ്ററുകളുടെ ടെൻഡർ പിൻവലിക്കാനുള്ള തീരുമാനത്തിന് ആഗോള സാഹചര്യവുമായി യാതൊരു ബന്ധവുമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിരോധ മേഖലയിൽ സ്വദേശിവൽക്കരണത്തിനായി ഇന്ത്യ പല കരാറുകളും റദ്ദാക്കിയിട്ടുണ്ട്.
ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്ന അത്യാധുനിക സൈനിക ഹെലികോപ്റ്ററാണ് എംഐ-17 വി5. ഉയർന്ന പ്രവർത്തനക്ഷമതയുള്ളതും ഉഷ്ണമേഖലാ, സമുദ്ര നിരപ്പ് എന്നിവിടങ്ങളിലൂടെയും, ഏത് സങ്കീർണ്ണമായ കാലാവസ്ഥയിലും പറക്കാൻ സാധിക്കുന്ന ഹെലികോപ്റ്ററാണ് എംഐ-17 വി5. റഷ്യൻ ഹെലികോപ്റ്ററുകൾ എന്ന് അറിയപ്പെടുന്ന ഇവ, ഹെലികോപ്റ്റർ ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ് കമ്പനിയുടെ സ്ഥാപനമായ കസാൻ ഹെലികോപ്റ്ററിലാണ് നിർമ്മിക്കുന്നത്.
Comments