ലക്നൗ : പാമ്പ് കടികാരണം വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും കഷ്ടപ്പെടുകയാണ് ഒരു യുവാവ്. കഴിഞ്ഞ ഏഴ് മാസത്തിനടെ ഏഴ് തവണയാണ് യുവാവിനെ പാമ്പ് കടിച്ചത്. ഉത്തർപ്രദേശിലെ രാംപൂരിലാണ് സംഭവം.
ബബ്ലു എന്ന യുവാവിവനാണ് നിരന്തരമായി പാമ്പിൽ നിന്നും കടിയേൽക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുൻപ് ബബ്ലു ഒരു പാമ്പിനെ തല്ലിക്കൊന്നിരുന്നു. രണ്ട് പാമ്പുകൾ ഒന്നിച്ച് പോകുന്നതിനിടെയാണ് ഇയാൾ ഒന്നിനെ കൊന്നത്. അന്ന് മുതലാണ് പാമ്പ് ഇയാളെ പിന്തുടരാൻ ആരംഭിച്ചത്.
രക്ഷപ്പെട്ട രണ്ടാമത്തെ പാമ്പ് ഇയാളോട് പ്രതികാരം ചെയ്യുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഓരോ പ്രാവശ്യവും അത്ഭുതകരമായാണ് ബബ്ലു രക്ഷപ്പെട്ടത്. വടികൊണ്ട് പാമ്പിനെ നേരിടുകയാണ് പതിവ്. കൃത്യ സമയത്ത് ചികിത്സ നൽകുന്നത് കൊണ്ടാണ് എപ്പോഴും ബബ്ലുവിനെ രക്ഷിക്കാൻ സാധിക്കുന്നത്. കുടുംബത്തിൽ വരുമാനമുള്ള ഏക വ്യക്തിയാണ് ബബ്ലു. ജോലിക്കായി പോലും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ് ബബ്ലുവിനെന്ന് കുടുംബം പറയുന്നു.
Comments