പാലക്കാട്: കെഎസ്ആർടിസി ബസിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. സിഗ്നൽ തെറ്റിച്ച് പാഞ്ഞ് വന്ന ബസ് വീട്ടമ്മയെ ഇടിക്കുകയായിരുന്നു. ദേശീയപാതയിൽ പാലക്കാട് കണ്ണന്നൂരിലാണ് സംഭവം.
കണ്ണാടി സ്വദേശിയായ ചെല്ലമ്മയാണ് മരണപ്പെട്ടത്. വീട്ടമ്മയെ ഇടിച്ചിട്ടും ബസ് നിർത്താതെ മുന്നോട്ട് പോവുകയായിരുന്നു. നാട്ടുകാർ ഇടപെട്ട് ബസ് തടഞ്ഞിട്ടു. തൃശൂർ ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേയ്ക്ക് വന്ന ബസ്സാണ് കാൽനടക്കാരിയെ ഇടിച്ചത്.
ബസിന്റെ ചക്രത്തിനടിയിൽപ്പെട്ടാണ് മരണം സംഭവിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടം അറിഞ്ഞില്ലെന്നാണ് ബസ് ജീവനക്കാരുടെ വിശദീകരണം. അപകടത്തെ തുടർന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച കെഎസ്ആർടിസി ജീവനക്കാരെ നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപ്പിച്ചു.
Comments