ഭോപ്പാൽ: ബിയർ കുപ്പികളുമായി വന്ന വാഹനം അപകടത്തിൽപ്പെട്ടു. മധ്യപ്രദേശിലെ ബർവാനിക്കടുത്തുള്ള പാലത്തിൽവെച്ചാണ് അപകടം. എതിർവശത്ത് നിന്നും എത്തിയ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തെ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന ബിയർ കുപ്പികളെല്ലാം റോഡിലേയ്ക്ക് വീണു. ഇതോടെ ആളുകൾ പ്രദേശത്ത് തടിച്ചുകൂടി. പൊട്ടാത്ത ബിയർ കുപ്പികൾ പെറുക്കി എടുക്കാൻ ധാരാളം ആളുകളാണ് പാലത്തിൽ തടിച്ചുകൂടിയത്. ഇതോടെ പോലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ നിയന്ത്രിച്ചു. ബാക്കിയുണ്ടായിരുന്ന ബിയർ കുപ്പികൾ പോലീസ് ശേഖരിച്ച് വാഹനത്തിൽ കയറ്റി.
അപകടത്തിൽ ആർക്കും പരിക്കില്ല. എവിടെ നിന്നാണ് ബിയർ കുപ്പികൾ കയറ്റിയതെന്നും, എങ്ങോട്ടെയ്ക്കാണ് ഇവ കൊണ്ടുപോയതെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. അപകടത്തെ തുടർന്ന് പ്രദേശത്തുണ്ടായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെട്ടുവെന്നും പോലീസ് പറയുന്നു.
Comments