ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു. മയൂർ വിഹാർ സ്വദേശി ജീതു ചൗധരിയാണ് കൊല്ലപ്പെട്ടത്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
രാത്രി വാഹനത്തിൽ എത്തിയ അക്രമികൾ ജീതുവിന് നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. ഉടനെ ജീതുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് പേരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം.
ആക്രമണത്തിന് പിന്നിലെ ലക്ഷ്യം എന്തെന്ന് വ്യക്തമല്ല. നിലവിൽ ഡൽഹിയിൽ ജഹാംഗിർപുരിയിൽ ഹിന്ദുക്കളെ മതതീവ്രവാദികൾ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥ നിലനിൽക്കുകകയാണ്. ഇതിനിടെയാണ് ബിജെപി പ്രവർത്തകന് നേരെ ആക്രമണം ഉണ്ടായത്. മതതീവ്രവാദികൾ ആണ് ഇതിന് പിന്നിൽ എന്നാണ് സൂചന.
Comments