തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ കോടിയേരിയും അമേരിക്കയിലേക്ക്. തുടർ ചികിത്സയ്ക്കായാണ് സിപിഎം സംസ്ഥാന സെക്രട്ടറി അമേരിക്കയിലേക്ക് പോവുന്നത്. മുഖ്യമന്ത്രി പുറപ്പെട്ട് 4 ദിവസത്തിന് ശേഷമാവും കോടിയേരിയുടെ യാത്ര.
2 ആഴ്ചയാണ് കോടയേരി ബാലകൃഷണൻ അമേരിക്കയിലുണ്ടാവുക. പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെ പാർട്ടി സെന്ററിന് ചുമതല നൽകിയാണ് യാത്ര നടത്തുന്നത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ മയോക്ലിനിക്കിലെ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക് പോകുകയാണ്. വരുന്ന ശനിയാഴ്ച അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടും എന്നാണ് വിവരം. യാത്രയിൽ മുഖ്യമന്ത്രിയെ ആരൊക്കെ അനുഗമിക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിസഭാ യോഗത്തിന് ആര് അദ്ധ്യക്ഷ്യം വഹിക്കുന്ന എന്നതിലും വിശദീകരണം ലഭിച്ചിട്ടില്ല.
ജനുവരി 11 മുതൽ 26 വരെ മുഖ്യമന്ത്രി അമേരിക്കയിലായിരുന്നു. ഭാര്യ കമലയാണ് അന്ന് പിണറായി വിജയനെ അനുഗമിച്ചത്.
Comments