ബംഗളൂരു : സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ ഇതുവരെ അറസ്റ്റിലായത് 126 മതതീവ്രവാദികൾ. ഹുബ്ലി പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിലും, ഗൂഢാലോചന നടത്തിയവരും, പ്രകോപനം സൃഷ്ടിച്ചവരുമാണ് അറസ്റ്റിലായ മുഴുവൻ പേരുമെന്ന് പോലീസ് അറിയിച്ചു.
ആയിരത്തോളം പേർ അടങ്ങുന്ന സംഘമാണ് പോലീസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയത്. അതുകൊണ്ടുതന്നെ സംഭവത്തിൽ ഇനിയും അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. കൂടുതൽ പേർക്കായി പോലീസ് അന്വേഷണം തുടരുകയാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് ഹുബ്ലി പോലീസ് സ്റ്റേഷൻ ഒരു സംഘം മതതീവ്രവാദികൾ ചേർന്ന് ആക്രമിച്ചത്. മുസ്ലീം സമുദായത്തിനെതിരെ സമൂഹമാദ്ധ്യമത്തിൽ ഒരാൾ പോസ്റ്റിട്ടിരുന്നു. ഇതിൽ പ്രകോപിതരായാണ് മതതീവ്രവാദികൾ ഹുബ്ലി പോലീസ് സ്റ്റേഷൻ ആക്രമിച്ചത്. ആയിരത്തോളം പേർ ഉൾക്കൊള്ളുന്ന സംഘം പോലീസ് സ്റ്റേഷന് നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തിൽ 12 പേർക്കാണ് പരിക്കേറ്റത്.
Comments