ഏഥൻസ് : ക്രിസ്ത്യൻ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ അതിക്രമിച്ച് കയറി ഖുറാൻ ചൊല്ലിയ ഇസ്ലാമികവാദിയെ തല്ലിച്ചതച്ച് ക്രിസ്ത്യൻ വിശ്വാസികൾ . ഏഥൻസിലെ പള്ളിയിലാണ് അറബ് വംശജൻ അതിക്രമിച്ച് കയറിയത്.
പ്രാർത്ഥനകൾ നടക്കുന്നതിനിടെയാണ് സംഭവം . മൈക്കിനു മുന്നിൽ നിന്ന് ബൈബിൾ ചൊല്ലിയയാളെ പിടിച്ചു തള്ളിയ ശേഷമാണ് ഇസ്ലാമികവാദി ഖുറാൻ ചൊല്ലാൻ തുടങ്ങിയത്. തുടക്കത്തിൽ പള്ളിയിൽ കൂടിയിരുന്നവർ പരിഭ്രമിച്ചെങ്കിലും നിമിഷങ്ങൾക്കുള്ളിൽ, ഗായകസംഘത്തിലുണ്ടായിരുന്ന രണ്ടുപേർ യുവാവിന്റെ അടുത്തേക്ക് ഓടിയെത്തി, പള്ളിക്ക് പുറത്തേക്ക് വലിച്ചിഴച്ചു.
പള്ളിയ്ക്ക് പുറത്തെത്തിച്ച ശേഷമാണ് വിശ്വാസികൾ അക്രമിയെ കൈകാര്യം ചെയ്തത് . തങ്ങൾ ഓരോ നിമിഷവും ഭീഷണികൾ നേരിടുകയാണെന്നും , ഈ സംഭവം ഒരു മസ്ജിദിലായിരുന്നെങ്കിൽ തങ്ങൾ ജീവനോടെ പുറം ലോകം കാണുമായിരുന്നോയെന്നും ക്രിസ്ത്യൻ വിശ്വാസികൾ ചോദിച്ചു.
Comments