തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കൻ യാത്രാ തീയതിയിൽ മാറ്റം. ചികിത്സയ്ക്കായി അദ്ദേഹം വരുന്ന ഞായറാഴ്ച യാത്ര തിരിക്കും. നേരത്തെ ശനിയാഴ്ചയായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്.
അമേരിക്കയിലെ മയോ ക്ലിനിക്കിലേയ്ക്കാണ് അദ്ദേഹം ചികിത്സയ്ക്കായി പോകുന്നത്. യാത്രയിൽ മുഖ്യമന്ത്രിയെ ആരൊക്കെ അനുഗമിക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിസഭാ യോഗത്തിന് ആര് അദ്ധ്യക്ഷത വഹിക്കുന്നു എന്നതിലും വിശദീകരണം ലഭിച്ചിട്ടില്ല.
ജനുവരി 11 മുതൽ 26 വരെ മുഖ്യമന്ത്രി അമേരിക്കയിലായിരുന്നു. ഭാര്യ കമലയാണ് അന്ന് പിണറായി വിജയനെ അനുഗമിച്ചത്. അതേസമയം, തുടർ ചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പോവുകയാണ്. മുഖ്യമന്ത്രി പുറപ്പെട്ട് 4 ദിവസത്തിന് ശേഷമാവും കോടിയേരിയുടെ യാത്ര.
Comments