മൂന്ന് വയസ്സുകാരിയെ കാട്ടുകുരങ്ങ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് പരിഭ്രാന്തിക്കിടയാക്കി.ചൈനയിലെ ചോങ്കിംഗിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് സംഭവം .
സംഭവം നടന്ന സ്ഥലത്ത് നിന്ന് 40 മുതൽ 50 മീറ്റർ വരെ അകലെയുള്ള മലയിൽ നിന്നാണ് കാട്ടു കുരങ്ങ് ഇറങ്ങിയതെന്നാണ് കരുതുന്നത്. വീടിനു മുന്നിൽ കളിച്ച് കൊണ്ടിരുന്നു പെൺകുട്ടിയുടെ മേൽ കുട്ടിക്കുരങ്ങ് ചാടി വീഴുകയായിരുന്നു . ആക്രമണത്തിൽ താഴേക്ക് വീണ കുട്ടിയെ റോഡിലൂടെ വലിച്ച് കൊണ്ട് പോകാൻ തുടങ്ങി.
ബഹളം കേട്ട് ഓടിയെത്തിയ ലിയു എന്നയാളാണ് കുട്ടിയെ രക്ഷപെടുത്തിയത് .കുരങ്ങൻ കുട്ടിയുടെ മുഖത്ത് എല്ലാം പരുക്കേൽപ്പിച്ചിരുന്നു. പോലീസും ഫോറസ്റ്റ് അധികൃതരും ലോക്കൽ വില്ലേജ് കമ്മിറ്റിയും ചേർന്ന് കാട്ടു കുരങ്ങിനെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല.
‘ അടുത്തുള്ള മലകളിൽ ഒരു കൂട്ടം കാട്ടു കുരങ്ങുകൾ ഉണ്ട് ,പക്ഷേ കൃത്യമായ എണ്ണം വ്യക്തമല്ല. കാട്ടു കുരങ്ങിനെ ഞങ്ങൾ പിടിക്കാൻ ശ്രമിക്കുകയാണ്. സംഭവം ആവർത്തിക്കാതിരിക്കാൻ സമീപത്തുള്ള പട്രോളിംഗ് ശക്തിപ്പെടുത്തുകയും ചെയ്യും.‘ അധികൃതർ പറഞ്ഞു.
Comments