മുംബൈ : നിരോധിത മയക്കുമരുന്നുമായി യൂട്യൂബ് റാപ്പറും യുവതിയും ഗോവയിൽ പിടിയിൽ. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എംസി കുബാൻ എന്ന കുർബാൻ ഷെയ്ഖ് (25) ആണ് പിടിയിലായത്. ഏഴ് ലക്ഷം വിലമതിക്കുന്ന എംഡിഎംഎയും ഇയാളിൽ നിന്നും പിടിച്ചെടുത്തു.
ബോറിവാലി സ്വദേശിയാണ് റാപ്പിൽ. യുവതി ഡൽഹി സ്വദേശിയാണ്. വടക്കൻ ഗോവയിലെ സിയോലിമിൽ നിന്നാണ് ഇവരെ പിടികൂടിയത്. അന്വേഷണത്തിൽ ഇയാൾ മുംബൈയിലും ഗോവയിലും മയക്കുമരുന്ന് കടത്തും വിൽപ്പനയും നടത്തുന്നുണ്ടെന്ന് കണ്ടെത്തി. അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.
Comments