തിരുവനന്തപുരം: ലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചത് കാപട്യമെന്ന് മുൻമന്ത്രിയും മുസ്ലീംലീഗ് നേതാവുമായ ഇടി മുഹമ്മദ് ബഷീർ.എൽഡിഎഫ് മുന്നണിയിലേക്ക് പോകുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും സിപിഎമ്മുമായി സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇല്ലാത്തത് പറഞ്ഞുണ്ടാക്കി മറ്റൊരു രീതിയിൽ ഉപയോഗിക്കാൻ ശ്രമമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സിപിഎം ന്യൂനപക്ഷ രക്ഷകരായി കപട വേഷം ധരിക്കുന്നു.എന്നിട്ട് ന്യൂന പക്ഷ അവകാശങ്ങൾ ഇല്ലാതാക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സഖ്യം ചിന്തയില്ലെന്നും. അതിൽ ചിന്തിക്കേണ്ട കാര്യവുമില്ലെന്ന് ഇ ടി മുഹമ്മദ് ബഷീർ കൂട്ടിച്ചേർത്തു.
കോൺഗ്രസിന് ഒന്നിനും കഴിവില്ലാതായതിൽ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടക കക്ഷികൾക്ക് അതൃപ്തിയുള്ള പശ്ചാത്തലത്തിൽ മുന്നണി പ്രവേശനത്തിന് അനുകൂലമായി ലീഗ് നിലപാടറിയിച്ചാൽ വിഷയം പരിശോധിക്കുമെന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ഇന്നലെ പറഞ്ഞിരുന്നു.
പ്രസ്താവന വിവാദമായതോടെ ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് വിശദീകരിക്കേണ്ടി വന്നിരുന്നു. ലീഗ് ഇല്ലാതെയാണ് എൽഡിഎഫ് അധികാരത്തിലെത്തിയതും തുടർഭരണം നേടിയതുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ലീഗ് രംഗത്തെത്തിയത്.
Comments