ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിൽ എത്തിയതിന് തൊട്ടുപിന്നാലെ ലാലിയാന ഗ്രാമത്തിൽ ഉഗ്ര സ്ഫോടനം റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ റാലി കടന്നുപോകേണ്ട പ്രദേശത്തിന് 12 കിലോമീറ്റർ മാത്രം അകലെയാണ് സ്ഫോടനം റിപ്പോർട്ട് ചെയ്തത്. പോലീസും, സുരക്ഷ സേനയും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ലാലിയാന ഗ്രാമത്തിലെ വയൽപ്രദേശത്താണ് സ്ഫോടനം നടന്നത്. സംഭവത്തിന് പിന്നിൽ ഭീകരരുടെ കരങ്ങളുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. എന്നാൽ ഇതിൽ അസ്വാഭാവികതയില്ലെന്നാണ് സമീപവാസികൾ പറയുന്നത്.
അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനം തടസ്സപ്പെടുത്താൻ ഭീകരർ തീവ്ര ശ്രമം നടത്തുന്നതായി പോലീസ് അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ജമ്മുകശ്മീരിന്റെ പലഭാഗത്തും ഭീകരർ ആക്രമണം നടത്താൻ പദ്ധതി ഇട്ടിരുന്നുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
Comments