കോഴിക്കോട് : പേരാമ്പ്ര വാല്യക്കോട് വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു. പേരാമ്പ്ര സ്വദേശികളായ ശ്രീജ(51)യും മകൾ അഞ്ജലി(24)യുമാണ് മരിച്ചത്. നിർത്തിയിട്ട പിക്കപ്പിന് പിറകിൽ കാർ ഇടിച്ചാണ് അപകടം. അദ്ധ്യാപകനായ സുരേഷും കുടുംബവും സഞ്ചരിച്ച ആൾട്ടോ കാർ കോഴിയെ കൊണ്ടുപോവുന്ന പിക്കപ്പിന് പുറകിൽ ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സുരേഷ് കുമാർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കാറിന്റെ മുൻ വശം പൂർണ്ണമായും പിക്കപ്പിനുള്ളിലേക്ക് ഇടിച്ചുകയറി. പേരാമ്പ്രയിൽ നിന്ന് മേപ്പയ്യൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കുടുംബം. ഏഴ് മണിയോടെ വാല്യക്കോട് അഗ്രികർച്ചറൽ സൊസൈറ്റിക്ക് സമീപമാണ് അപകടം നടന്നത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments