മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് വീണ്ടും പോലീസ് സ്വർണ്ണം പിടികൂടി. വിമാനത്താവളത്തിന് അകത്തുനിന്ന് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ചു പുറത്തെത്തിച്ച 851 ഗ്രാം സ്വർണമാണ് പോലീസ് പിടികൂടിയത്.മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ആസിഫിൽ നിന്നാണ് സ്വർണം പിടിച്ചത്.
പുലർച്ചെ 5ന് അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരൻ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പോലീസ് പരിശോധനയിൽ പിടിയിലായത്.ഗുളിക രൂപത്തിൽ വയറ്റിനുള്ളിൽ നിന്നാണ് എക്സറേ പരിശോധനയിലൂടെ സ്വർണ്ണം കണ്ടെത്തിയത്
കഴിഞ്ഞ ദിവസവും കരിപ്പൂരിൽ നിന്ന് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടിയിരുന്നു. രണ്ടര കിലോ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ വിവിധ വിമാനങ്ങളിൽ കരിപ്പൂരിൽ എത്തിയ 5 യാത്രക്കാരെയും ഇവരെ കൂട്ടാൻ എത്തിയ ഏഴ് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കരിപ്പൂരിൽ പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ചതിന് ശേഷമാണ് ഇത്തരത്തിൽ വൻതോതിൽ സ്വർണം പുറത്തു നിന്ന് കണ്ടെത്തി പിടികൂടാൻ ആരംഭിച്ചത്. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന പൂർത്തിയാക്കി എത്തുകയും പിന്നീട് പോലീസ് സ്വർണ്ണം പിടിക്കുകയും ചെയ്യുന്ന സംഭവങ്ങൾ പതിവാകുകയാണ്.
Comments