ജനാധിപത്യത്തിലും വികസനത്തിലും കശ്മീർ പുതിയ ഉദാഹരണമായെന്ന് പ്രധാനമന്ത്രി; 20,000 കോടിയുടെ വികസന പദ്ധതികൾ സമർപ്പിച്ച് നരേന്ദ്രമോദി; ശ്രീനഗർ: ജനാധിപത്യത്തിലും വികസനത്തിലും കശ്മീർ പുതിയ ഉദാഹരണമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 2-3 വർഷത്തിനിടെ ജമ്മു കശ്മീരിൽ വികസനത്തിന്റെ പുതിയ മാനങ്ങൾ സൃഷ്ടിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പഞ്ചായത്തീരാജ് ദിനത്തിൽ കശ്മീരിൽ നിന്നും ഇന്ത്യയിലെ ഗ്രാമസഭകളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഊർജ്ജ പദ്ധതികൾ ഉൾപ്പെടെ 20,000 കോടിയുടെ വികസന പദ്ധതികളാണ് കശ്മീർ ജനതയ്ക്കായി പ്രധാനമന്ത്രി സമർപ്പിക്കുന്നത്. ഈ വർഷത്തെ പഞ്ചായത്തിരാജ് ദിനം ജമ്മു കശ്മീരിൽ ആഘോഷിക്കുന്നത് ഒരു വലിയ മാറ്റത്തെ അടയാളപ്പെടുത്തുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിൽ ജനാധിപത്യം താഴേത്തട്ട് വരെ എത്തി എന്നതിൽ അഭിമാനിക്കാം. വികസനത്തിന്റെ സന്ദേശവുമായാണ് ഞാനിവിടെ എത്തിയിരിക്കുന്നതെന്നും ജമ്മു കശ്മീരിലെ വികസനത്തിന് വേഗം നൽകുന്നതിനായിട്ടാണ് 20,000 കോടി രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസനത്തിന്റെ പുതു ചരിത്രമാണ് കശ്മീർ രചിച്ചുകൊണ്ടിരിക്കുന്നത്. പൊതു സ്വകാര്യ നിക്ഷേപകർ ഇന്ന് കശ്മീരിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 3100 കോടിയിലധികം രൂപ ചെലവിൽ നിർമിച്ച ബനിഹാൽ – ഖാസിഗുണ്ട് ടണൽ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. 8.45 കിലോമീറ്റർ നീളമുള്ള തുരങ്കം ബനിഹാലിനും ഖാസിഗുണ്ടിനും ഇടയിലുള്ള ദൂരം 16 കിലോമീറ്റർ കുറയ്ക്കുകയും യാത്രാസമയം ഒന്നര മണിക്കൂർ കുറയ്ക്കുകയും ചെയ്യുന്നതാണ്. 7500 കോടിയിലധികം രൂപ ചെലവിൽ നിർമ്മിക്കുന്ന ഡൽഹി-അമൃത്സർ-കത്ര എക്സ്പ്രസ് വേയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു.
ദേശീയപാത-44ലെ ബൽസുവ മുതൽ ഗുർഹ ബൈൽദാരൻ, ഹിരാനഗർ ഗുർഹാ ബൈൽദാരൻ, ഹിരാനഗർ മുതൽ ജാഖ്, വിജയ്പൂർ വരെയും ജാഖ്, വിജയ്പൂർ മുതൽ കുഞ്ജ്വാനി, ജമ്മു എന്നിവിടങ്ങളിൽ നിന്ന് ജമ്മു എയർപോർട്ടിലേക്ക് ഇടറോഡ് ബന്ധിപ്പിക്കൽ മുതൽ ഡൽഹി-കത്ര-അമൃത്സർ എക്സ്പ്രസ്വേ നിയന്ത്രിത 4/6 ലെയ്ന്റെ നിർമ്മാണത്തിനായാണ് ഈ മൂന്ന് പാക്കേജുകൾ. റാറ്റിൽ ആന്റ് ക്വാർ ജലവൈദ്യുത പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
ഏകദേശം 5300 കോടി രൂപ ചെലവിൽ കിഷ്ത്വാർ ജില്ലയിലെ ചെനാബ് നദിയിലാണ് 850 മെഗാവാട്ടുള്ള റാറ്റിൽ ജലവൈദ്യുത പദ്ധതി നിർമ്മിക്കുന്നത്. 540 മെഗാവാട്ട് ശേഷിയുള്ള ക്വാർ ജലവൈദ്യുത പദ്ധതിയും കിഷ്ത്വാർ ജില്ലയിലെ ചെനാബ് നദിയിൽ തന്നെ 4500 കോടിയിലധികം ചെലവിൽ നിർമ്മിക്കുക. ഈ മേഖലയിലെ ഊർജ്ജാവശ്യങ്ങൾ നിറവേറ്റുന്നതിന് രണ്ട് പദ്ധതികളും സഹായിക്കും. കാർബൺ ന്യൂട്രൽ ആകുന്ന രാജ്യത്തെ ആദ്യത്തെ പഞ്ചായത്തായി മാറുന്ന പള്ളിയിൽ 500 കിലോവാട്ട് സൗരോർജ്ജ പ്ലാന്റും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ജമ്മു കശ്മീരിലെ ജൻ ഔഷധി കേന്ദ്രങ്ങളുടെ ശൃംഖല കൂടുതൽ വിപുലീകരിക്കുന്നതിനും ഗുണമേന്മയുള്ള ജനറിക് മരുന്നുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുമായി 108 കേന്ദ്രങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ജലാശയങ്ങളുടെ പുനരുജ്ജീവനം ഉറപ്പാക്കുകയെന്ന വീക്ഷണത്തോടെ പ്രധാനമന്ത്രി അമൃത് സരോവർ എന്ന പുതിയ സംരംഭത്തിനും തുടക്കം കുറിച്ചു. രാജ്യത്തെ ഓരോ ജില്ലയിലും 75 ജലാശയങ്ങൾ വികസിപ്പിക്കാനും പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് ഇത്
Comments