ചെന്നൈ: തമിഴ്നാട്ടിൽ പാളം തെറ്റി ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചു കയറി അപകടം. ചെന്നൈ ബീച്ച് റെയിൽവേ സ്റ്റേഷനിൽ ഇന്ന് വൈകുന്നേരത്തോടൊണ് സംഭവം. നിയന്ത്രണം വിട്ട ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സ്റ്റേഷനിൽ കാര്യമായ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായതായി അധികൃതർ അറിയിച്ചു.
അപകടത്തിൽ ലോക്കോ പൈലറ്റിന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതായി സഹപ്രവർത്തകർ അറിയിച്ചു. അറ്റകുറ്റപ്പണി നടക്കുന്ന യാർഡിൽ നിന്ന് സ്റ്റേഷനിലേക്ക് സബർബൻ ട്രെയിൻ കൊണ്ടുവരുമ്പോഴാണ് അപകടമുണ്ടായത്. ബ്രേക്കിംഗ് സിസ്റ്റത്തിനുണ്ടായ തകരാറാണ് ട്രെയിൻ പാളം തെറ്റാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ട്രെയിനിൽ ഉണ്ടായിരുന്ന ലോക്കോ പൈലറ്റിന് മാത്രമാണ് അപകടത്തിൽ പരിക്കേറ്റത്. പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ നിരവധി പേരാണ് റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നത്. ഇന്ന് അവധി ദിവസമായതിനാൽ വലിയ അപകടമാണ് ഒഴിവായതെന്ന് അധികൃതർ അറിയച്ചു. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments