വാഷിംഗ്ടൺ: ദിവസവും നിരവധി വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രായഭേദമന്യേ എല്ലാവർക്കും ആസ്വദിക്കാൻ സാധിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ മൃഗസ്നേഹികൾക്ക് വളരെ സന്തോഷം നൽകുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരക്കുന്നത്. അംഗവൈകല്യമുള്ള ഒരു കൂട്ടം നായകൾ വീൽചെയറുകളിൽ ഒരു വനപ്രദേശത്ത് സഞ്ചരിക്കുന്നതാണ് വീഡിയോ.
യുഎസിലെ വെർമോണ്ടിൽ നിന്ന് ട്രേസി ഫൗളർ എന്നയാൾ ദത്തെടുത്ത നായ്ക്കളാണിവ. എട്ട് നായ്ക്കളാണ് സംഘത്തിലുള്ളത്. തന്റെ പ്രിയപ്പെട്ട വളർത്തു നായ വിടപറഞ്ഞതിനെ തുടർന്നാണ് ട്രേസി അംഗവൈകല്യമുള്ള നായ്ക്കളെ രക്ഷിക്കാൻ തുടങ്ങിയത്. ഇപ്പോൾ അവർ നിരവധിമൃഗങ്ങളുടെ രക്ഷാധികാരിയാണ്. അംഗവൈകല്യമുള്ള നിരവധി നായകളെ വീൽചെയറിലൂടെ നടത്തുകയാണ് ഇദ്ദേഹം.
കാലുകൾ ഇല്ലാത്ത നായകളുടെ ദേഹത്ത് വീൽചെയറുകൾ ഉറപ്പിച്ചിരിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. അവർ സന്തോഷത്തോടെ ഓടുന്നതും വീഡിയോയിൽ കാണാൻ കഴിയും. പല നായ്ക്കളും അസുഖം ബാധിച്ചവയോ അല്ലെങ്കിൽ കൈകാലുകൾ നഷ്ടപ്പെട്ടവയോ ആണ്. നിരവധി പേരാണ് വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്. നായകൾക്ക് നല്ല ജീവിതം നൽകിയതിന് ചിലർ ട്രേസിയെ പ്രശംസിക്കുന്നുണ്ട്.
Comments