തൃശൂര്‍: തൃശൂര്‍ പീച്ചിയില്‍ ചുമട്ടു തൊഴിലാളിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്
സിപിഎം പീച്ചി ബ്രാഞ്ച് സെക്രട്ടറി പി.ജി.ഗംഗാധരനെ സ്ഥാനത്ത് നിന്ന് ഒഴിവാക്കി. ഗംഗാധരന് ഭീഷണിപ്പെടുത്തിയതായി സജി ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയെടുത്തത്. പീച്ചി സ്വദേശി കെ.ജി.സജിയാണ് ആത്മഹത്യ ചെയ്തത്.
ഗംഗാധരന് അഴിമതിക്കാരനാണെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും സജി നേരത്തേയും പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായി സജിയെ ഒറ്റപ്പെടുത്താനും നീക്കമുണ്ടായി. ഒടുവില്‍ സജി സി.ഐ.ടി.യു വിട്ട് സ്വതന്ത്ര ചുമട്ടു തൊഴിലാളി കൂട്ടായ്മ രൂപീകരിച്ചു. ഇതിന്റെ വൈരാഗ്യമാണ് ഭീഷണിക്ക് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. സിപിഎം നേതാക്കളില്‍ നിന്ന് വധഭീഷണി നേരിട്ടതായും കുറിപ്പിലുണ്ട്. എന്നാല്‍ ഇക്കാര്യം തൃശൂര്‍ ജില്ലാ നേതൃത്വം തള്ളിയിരുന്നു.
Comments