ന്യൂഡൽഹി: 2023ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ വേദിയായി കൊച്ചിയെ പരിഗണിക്കുന്നു. ഉദ്യോഗസ്ഥ സംഘം കൊച്ചി സന്ദർശിച്ചു. കേരളവും ഗുജറാത്തുമാണ് പരിഗണനയിലുള്ളത്. ഉച്ചകോടിയുടെ മന്ത്രി തല യോഗത്തിനാണ് കൊച്ചിയെ പരിഗണിക്കുന്നതെന്നാണ് വിവരം. വേദിയും അനുബന്ധ സൗകര്യങ്ങളും വിലയിരുത്താനാണ് സംഘം എത്തിയത്.
വിദേശകാര്യ ജോയിന്റ് സെക്രട്ടറി ഈനം ഗംഭീറും സംഘവുമാണ് കൊച്ചിയിലെത്തിയത്. സംസ്ഥാന സർക്കാർ പ്രതിനിധികളുമായി സംഘം ചർച്ച നടത്തി. ഈ മാസം 21, 22 തീയതികളിലായിരുന്നു സന്ദർശനം. സൗകര്യങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ചാണ് സംഘം മടങ്ങിയതെന്നാണ് വിവരം. ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട് ഉൾപ്പെടെ 20 രാജ്യങ്ങളാണ് ജി-20 യിലുള്ളത്.
Comments