മലപ്പുറം: തിരൂരിൽ പ്ലസ്ടൂ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 67കാരൻ അറസ്റ്റിൽ. പെരുന്നാളിന് പുതുവസ്ത്രം വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ തിരൂർ സ്വദേശി ഹനീഫയെ പോലീസ് അറസ്റ്റ് ചെയ്തു.
16കാരിയുമായി അടുപ്പം സ്ഥാപിച്ച ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പുതുവസ്ത്രം വാങ്ങാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി ഹോട്ടലിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. തുടർന്ന് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു.
വീട്ടുകാരാണ് കുട്ടിയുടെ അദ്ധ്യാപകരെ വിവരം അറിയിക്കുന്നത്. അദ്ധ്യാപകർ വീട്ടിലെത്തി കുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കിയ ശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
Comments