സൂററ്റ് : സൂറത്തിലെ പൈതൃക സമുച്ചയത്തിനുള്ളിലെ ദർഗയോട് ചേർന്ന് നടത്തിയ അനധികൃത നിർമാണം പൊളിച്ചു നീക്കി .ചൗക്ക് ബസാറിലെ സൂറത്ത് ഹെറിറ്റേജ് കോംപ്ലക്സിന്റെ കെട്ടിടത്തിലാണ് ദർഗയോട് ചേർന്ന് അനധികൃത നിർമ്മാണം നടത്തിയിരുന്നത് . ഗാബോൺ ഷാ വാലിദിന്റെ ദർഗയിലെ ശവകുടീരം ഏതാനും വർഷങ്ങൾക്ക് മുൻപാണ് നിർമ്മിച്ചത് . എന്നാൽ ചുറ്റുമുള്ള നിർമ്മാണം അടുത്തിടെയാണ് നടത്തിയത്.
സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട് . ഇതിൽ ദർഗയ്ക്ക് ചുറ്റുമുള്ള നിർമാണം ഒറ്റരാത്രികൊണ്ടാണ് നടന്നതെന്ന് സൂചിപ്പിക്കുന്നുണ്ട് . ഒരു ദിവസം മുമ്പ് വരെ ഈ നിർമ്മാണം ഇവിടെ ഉണ്ടായിരുന്നില്ലെന്നും വീഡിയോയിൽ പറയുന്നു.
ദർഗ നിൽക്കുന്ന ഭൂമി മൂന്ന് കക്ഷികളുടേതാണെന്നാണ് ഉടമസ്ഥാവകാശ രേഖകൾ വ്യക്തമാക്കുന്നതെന്ന് പോലീസ് പറഞ്ഞു. സൂറത്ത് മുനിസിപ്പൽ കോർപ്പറേഷനും , സംസ്ഥാന സർക്കാരും , സ്വകാര്യ ട്രസ്റ്റുമാണ് ഭൂമിയുടെ അവകാശികൾ . അതേസമയം ദർഗയിൽ സംസ്ഥാന വഖഫ് ബോർഡിനു അവകാശമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
Comments