തിരുവനന്തപുരം : കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് നടന്‍ ഇന്ദ്രന്‍സ്. അക്കാദമി ചെയര്‍മാനും സെക്രട്ടറിയ്‌ക്കും ഇമെയില്‍ അയച്ചതായും ഇന്ദ്രന്‍സ് പറഞ്ഞു.
വിവിധ ചലച്ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് താൻ . അതിന്‍റെ അണിയറപ്രവര്‍ത്തകര്‍ വിവിധ അവാര്‍ഡുകള്‍ക്കായി ചലച്ചിത്ര അക്കാദമിയിലടക്കം കലാസൃഷ്ടികള്‍ അയയ്‌ക്കും.
ഈ സാഹചര്യം നിലനില്‍ക്കെ, താൻ കൂടി ഭാഗമായ ഒരു സമിതിയില്‍ ഇരുന്നുള്ള അവാര്‍ഡ് നിര്‍ണ്ണയരീതി ധാര്‍മ്മികമായി ശരിയല്ലെന്നും ഇന്ദ്രൻസ് പറഞ്ഞു . താൻ അക്കാദമിയില്‍ ഭാഗമായതിന്‍റെ പേരില്‍ അവരുടെ കലാസൃഷ്ടികള്‍ തള്ളപ്പെടാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്നതായും ഇന്ദ്രൻസ് ഇ–മെയിലിൽ സൂചിപ്പിച്ചു.
എളിയ ചലച്ചിത്ര പ്രവര്‍ത്തകനായ തന്നെ കേരള ചലച്ചിത്ര അക്കാദമിപോലൊരു സ്ഥാപനത്തിലെ അംഗമായി പരിഗണിച്ചതിനുള്ള നന്ദിയും ഇന്ദ്രൻസ് അറിയിച്ചു.
Comments