ദുബായ് : പുതിയ ഭവന പാക്കേജിന് അംഗീകാരം നൽകി യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായിലെ പൗരൻമാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി 6.3 ബില്ല്യൺ ദിർഹത്തിന്റെ പാക്കേജിനാണ് അനുമതി നൽകിയത്. റമദാനോടനുബന്ധിച്ചാണ് ഈ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചത്.
ദുബായ് നഗരത്തിൽ 4610 എമിറാത്തികൾക്കുള്ള വീടും സ്ഥലവും പദ്ധതിയുടെ ഭാഗമായി അനുവദിക്കും. റസിഡൻഷ്യൽ വില്ലകൾ ഉൾപ്പെടുന്ന സംയോജിത കെട്ടിട നിർമ്മാണത്തിനും അംഗീകാരം നൽകിയിട്ടുണ്ട്.
Comments