കോഴിക്കോട് : ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ രൂക്ഷ വിമർശനവുമായി സലഫി പ്രഭാഷകൻ മുജാഹിദ് ബാലുശേരി. പോപ്പുലർ ഫ്രണ്ട് നടത്തുന്ന കൊലപാതകങ്ങളെ മതമൂല്യങ്ങളുടെ പേരിൽ ന്യായീകരിക്കാൻ കഴിയില്ല. അടുത്ത രണ്ട് വർഷം പോപ്പുലർ ഫ്രണ്ടിനെതിരെ ക്യാമ്പെയിൻ നടത്തും. പോപ്പുലർ ഫ്രണ്ട് ആർഎസ്എസിനെ സഹായിക്കുകയാണെന്നും ഇയാൾ ആരോപിച്ചു.
നിയമം കൈയ്യിലെടുത്ത് നാട്ടിൽ കലാപം സൃഷ്ടിക്കരുത്. വർഗീയ കലാപമുണ്ടാക്കാൻ കേന്ദ്രം ഗൂഢാലോചന നടത്തുന്നുണ്ടെന്നും അത് സാധൂകരിക്കുകയാണ് പോപ്പുലർ ഫ്രണ്ട് ചെയ്യുന്നത് എന്നും ഇയാൾ ആരോപിച്ചു. പോപ്പുലർ ഫ്രണ്ടുകാർക്ക് വാള് കൊണ്ട് വെട്ടിക്കൊന്ന് ചോര കാണുകയാണ് വേണ്ടത്. കൊലപ്പെടുത്തിയ ശേഷം നേരെ ഹൈദരാബാദിലേക്ക് നാട് കടക്കും, പിന്നെ പത്ത് വർഷം കഴിഞ്ഞേ മടങ്ങിവരൂ. ഇത് ദീനാണെന്നും ഇവർ പറയുന്നു. ഇത്തരം ആളുകൾ ആണും പെണ്ണും കെട്ടവരാണെന്നും മുജാഹിദ് ബാലുശേരി പറഞ്ഞു.
എൻഡിഎഫുകാരനെ കൊന്നാൽ മാത്രമേ എൻഡിഎഫ് പകരം വീട്ടു, അതാണ് വർഗീയവാദം. മുഹമ്മദ് നബി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എൻഡിഎഫ് നേതാക്കളെ പാഠം പഠിപ്പിച്ചേനെ എന്നും മുജാഹിദ് പറഞ്ഞു. ആയിരം തവണ വെട്ട് കിട്ടിയാലും താൻ അതിനെ എതിർക്കും. ക്ഷേത്രങ്ങളിൽ തനിക്ക് പ്രസംഗിക്കാൻ വേദി ഒരുക്കിത്തന്ന ഹിന്ദു സമൂഹം ഇവിടെ ജീവിച്ചിരിപ്പുണ്ട്. അവരെ ഉപദ്രവിക്കരുത്. ആർഎസ്എസ് ആണെന്ന് പറഞ്ഞ് ഒരാളെ വെട്ടിക്കൊല്ലരുതെന്നും അത് ചെയ്താൽ ഇസ്ലാമിനാണ് പ്രശ്‌നമെന്നും മുജാഹിദ്ദീൻ പറഞ്ഞു.
Comments