ലക്‌നൗ: പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിയെ അറസ്റ്റ് ചെയ്ത് ലക്‌നൗ പോലീസ്. ഉത്തർപ്രദേശിലെ ലക്‌നൗ സ്വദേശിയായ മജീദാണ് അറസ്റ്റിലായത്.
ഏപ്രിൽ 23നായിരുന്നു കേസിനാസ്പദമായ സംഭവം. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിവരം പുറത്തുവന്നത്. ആക്രമണത്തിന് ദൃക്‌സാക്ഷിയായ തിതേന്ദ്ര യാദവ് എന്നയാളുടെ പരാതിയിന്മേലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് അറിയിച്ചു.
അന്വേഷണത്തിൽ കുറ്റകൃത്യത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മജീദിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ മജീദ് ഒളിവിൽ പോയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സരോജിനി നഗറിലെ ദരോഗ ഖേരയിൽ നിന്ന് മജീദ് പിടിയിലാകുകയായിരുന്നു.
Comments