യുഎഇ: റംസാൻ മാസത്തിൽ അക്കാഫ് അസോസിയേഷൻ ലേബർ ക്യാമ്പുകളിൽ ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണം തുടരുകയാണ്. ഇതിനോടകം ഒരു ലക്ഷത്തിൽപരം കിറ്റുകൾ അസോസിയേഷന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. റംസാൻ ഒന്നാംദിനം അൽഖൂസിലെ ലേബർ ക്യാമ്പിൽ 500 ഭക്ഷ്യക്കിറ്റുകൾ നൽകിയായിരുന്നു തുടക്കം.
ദിവസേന അയ്യായിരത്തിലധികം കിറ്റുകളാണ് സോനാപൂരിലും അൽ ഖൂസിലുമുള്ള തൊഴിലാളി ക്യാമ്പുകളിൽ വിതരണം ചെയ്യുന്നത്. കഴിഞ്ഞ ദിവസം അസോസിയേഷൻ ഒരുക്കിയ നോമ്പ് തുറ വേറിട്ടൊരു അനുഭവമായിരുന്നു. കേരളത്തിലെ വിവിധ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനകളും വ്യാപാരസ്ഥാപനങ്ങളും മറ്റു സംഘടനകളുമെല്ലാം റംസാൻ കിറ്റുകൾ നൽകാൻ അക്കാഫ് അസോസിയേഷനുമായി സഹകരിക്കുന്നുണ്ട്.
അക്കാഫ് അസോസിയേഷൻ പ്രസിഡണ്ട് പോൾ ടി ജോസഫ് , സെക്രട്ടറി ദീപു എ എസ് , ട്രഷറർ മുഹമ്മദ് നൗഷാദ് , വൈസ് പ്രസിഡന്റ് വെങ്കിട് മോഹൻ , ജനറൽ കൺവീനർ അനിൽ നായർ , വിവിധ കോളജ് പൂർവ്വ വിദ്യാർത്ഥി സംഘടനാ ഭാരവാഹികൾ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.
Comments