വരൻ മദ്യലഹരിയിൽ ഡിജെ കളിച്ചത് ഇഷ്ടപ്പെടാതെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വിവാഹം കഴിച്ച് വധു . മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ മൽകാപൂർ പാൻഗ്ര ഗ്രാമത്തിലാണ് സംഭവം.
നേരത്തേ പറഞ്ഞ മുഹൂർത്തവും കഴിഞ്ഞ് നാലരയോടെയാണ് വരനും സംഘവും ഘോഷയാത്രയായി എത്തിയത്. മദ്യലഹരിയിലായിരുന്ന വരൻ രാത്രി എട്ടുമണിവരെ നൃത്തം തുടർന്നു . വരാൻ വൈകിയതിന്റെ കാരണം ചോദിച്ചപ്പോൾ വരന്റെ ഒപ്പമുണ്ടായിരുന്നവർ വഴക്കിട്ടു. ഇതിന് ശേഷം വധുവിനൊപ്പമുണ്ടായിരുന്ന പെൺകുട്ടികൾ വരൻ ഉൾപ്പെടെയുള്ളവരെ മർദിച്ച ശേഷം ഭക്ഷണം നൽകാതെ ഓടിച്ചു.
ഇതോടെ വിഷയം പഞ്ചായത്തിലെത്തി. വേദിയിൽ വെച്ച് സുഹൃത്തുമായി പെൺകുട്ടിയുടെ വിവാഹം നടത്തുകയായിരുന്നു. ‘ഭാഗ്യവശാൽ വരൻ മദ്യപാനിയാണെന്ന് മുൻകൂട്ടി അറിഞ്ഞു. ഞാൻ ഒരു മാലയുമായി മണിക്കൂറുകളോളം നിന്നു. എന്നാൽ അയാൾ 4 മണിക്കൂറോളം നൃത്തം ചെയ്യുകയായിരുന്നു, ഈ പ്രവൃത്തിയിൽ ഞങ്ങളുടെ കുടുംബം മുഴുവൻ വേദനിച്ചു. ‘ പെൺകുട്ടി പറഞ്ഞു. പുതിയ വിവാഹത്തിൽ താൻ ഏറെ സന്തോഷവതിയാണെന്നും വധു പറഞ്ഞു.
Comments