ന്യൂഡൽഹി: പ്രതിരോധ രംഗത്ത് ഇന്ത്യയുടെ കരുത്ത് തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയയും. ഓസ്‌ട്രേലിയൻ സംയുക്ത സൈനിക മേധാവി ജനറൽ ആൻഗസ് കാംപെൽ, ജനറൽ എം.എം.നരവാനേയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ആധുനിക കാലഘട്ടത്തിന് അനുസൃതമായി ശക്തമാക്കുമെന്ന് ഇരു സൈനിക മേധാവികളും പറഞ്ഞു.
ക്വാഡ് സഖ്യത്തിന്റെ ഭാഗമായ ശേഷം ഓസ്‌ട്രേലിയൻ സംയുക്ത സൈനിക മേധാവി ജനറൽ ആൻഗസ് കാംപെല്ലും ഇന്ത്യൻ കരസേനാ മേധാവി എം.എം.നരവാനേയും നടത്തുന്ന സുപ്രധാന കൂടിക്കാഴ്ചയാണിത്. അമേരിക്ക പ്രതിരോധ രംഗത്ത് ഇന്ത്യയുമായി കൂടുതൽ അടുത്തതോടെ ക്വാഡ് സഖ്യത്തിന്റെ ഭാഗമായ ഓസ്‌ട്രേലിയയും ഇന്ത്യൻ സേനാ വിഭാഗങ്ങളുമായി പ്രതിരോധ രംഗത്ത് വൻ സഹകരണമാണ് വാഗ്ദ്ദാനം ചെയ്തിരിക്കുന്നത്.
ഇന്ത്യാ-ഓസ്‌ട്രേലിയ പ്രതിരോധ സഖ്യത്തിന്റെ 2021-22 വർഷത്തെ നടപടികൾ വിലയിരു ത്തിയ സൈനിക മേധാവികൾ നടപ്പുവർഷത്തെ പ്രവർത്തനം അതിവേഗം മുന്നോട്ട് നീക്കുമെന്ന് ഉറപ്പുനൽകി. ഇന്ത്യ, അമേരിക്ക, ജപ്പാൻ എന്നിവർക്കൊപ്പം മലബാർ എന്ന പേരിലെ നാവിക പരിശീലനത്തിൽ പങ്കെടുത്തതിലൂടെ ഓസ്‌ട്രേലിയൻ നാവിക സേന കൂടുതൽ കരുത്തുനേടിയെന്നും ജനറൽ ആൻഗസ് പറഞ്ഞു.
Comments