പനാജി: സമ്പൂർണ ഗോവ യാത്രയുടെ ഭാഗമായി 100 ഗോവ ഗ്രാമങ്ങൾ സന്ദർശനം നടത്തി ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള. ഒരു വർഷത്തിനുള്ളിൽ ഗോവയിലെ മുഴുവൻ ഗ്രാമങ്ങളും സന്ദർശിക്കുന്ന പരിപാടിയാണ് സമ്പൂർണ ഗോവ യാത്ര.
ഗ്രാമങ്ങളിലൂടെയുള്ള പര്യടനത്തിൽ അദ്ദേഹം തദ്ദേശ ജനപ്രതിനിതികൾക്ക് അവരുടെ ഭാവി പ്രവർത്തനങ്ങളിൽ പൂർണ സഹായം നൽകുമെന്നും ബന്ധപ്പെട്ട വകുപ്പുകളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഉറപ്പ് നൽകി.
ജനാധിപത്യത്തിൽ ജനങ്ങളാണ് പരമോന്നതമെന്നും ഗോവയിലെ ജനങ്ങളെ സേവിക്കുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കുള്ള സേവനം ദൈവത്തിനുള്ള സേവനമാണ്. ഗോവൻ ജനതയുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്ന് ഉറപ്പു നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പേരം താലൂക്കിലെ പര്യടനത്തിനിടെ അദ്ദേഹം മന്ദ്രേം മോർജിം,അഗർവാഡ, പാർസെം,കെരീം തുടങ്ങിയ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തലവൻമാരുമായി ആശയവിനിമയം നടത്തി.
Comments