കൊച്ചി: കല്യാണം ഉറപ്പിച്ചാൽ കത്ത് കൊടുത്തോ വിളിച്ചോ പറയുന്ന രീതിയിൽ താൽപര്യമില്ലാത്ത യുവതലമുറയക്കിടയിൽ വലിയ പ്രചാരം ലഭിച്ച ഒന്നാണ് സേവ് ദ ഡേറ്റ്. ഹ്രസ്വ വീഡിയോയോ ഫോട്ടോയോ വെച്ചുള്ള കല്യാണം പറച്ചിൽ ആളുകൾക്കിടയിൽ വലിയ ട്രെൻഡാണ്. അങ്ങനെയാരു സേവ് ദ ഡേറ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
ചങ്ങനാശ്ശേരി സ്വദേശികളായ സൂരജിന്റെയും കീർത്തനയുടെയും സേവ് ദ് ഡേറാറാണ് വൈറലായിരിക്കുന്നത്.സൂരജ് ദുബായിൽ ഡിസൈൻ മാനേജറാണ്. കീർത്തന ഓസ്ട്രേലിയയിൽ ഫിസിയോ തെറാപ്പിസ്റ്റും. 9 വർഷമായി ഇരുവരും പ്രണയത്തിലാണ്. എന്നാൽ ഇക്കാലയളിൽ മൂന്ന് തവണ മാത്രമേ ഇവർ നേരിട്ട് കണ്ടിട്ടുള്ളൂ.
സെയിൽസ് ജീവനക്കാരുടെ പ്രണയം എന്ന ആശയത്തിലാണ് സേവ് ദ ഡേറ്റ് വീഡിയോ. ജോലി സ്ഥലത്ത് നിന്നും ആരംഭിച്ച പ്രണയം ചേർത്ത് പിടിച്ച് ഒരുമിച്ച് ജീവിതം തുടങ്ങുന്ന രണ്ട് പേരെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക.
ആത്രേയ വെഡ്ഡിങ് സ്റ്റോറീസ് ആണ് സേവ് ദ ഡേറ്റിന്റെ പിറകിൽ. തൊടുപുഴയിലുള്ള ടെക്സ്റ്റൈൽസ് ,സ്ഥാപനത്തിലായിരുന്നു ഷൂട്ട്. ആദംയ മറ്റൊരു ആശയമായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ ചെയ്തപ്പോൾ തൃപ്തി തോന്നിയില്ല. അപ്പോഴാണ് സ്ഥാപനത്തിലെ മാർക്കറ്റിങ് മാനേജർ നിയാസ് അവിടെ പണ്ട് സംഭവിച്ച പ്രണയകഥ പറഞ്ഞത്. ആ കഥ അടിസ്ഥാനമാക്കി സേവ് ദ ഡേറ്റ് ഒരുക്കുകയായിരുന്നുവെന്ന് ആത്രേയ വെഡ്ഡിങ് സ്റ്റോറീസ് ഉടമ ജിബിൻ ജോയ് പറയുന്നു. എന്തായാലും സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുയാണ് വീഡിയോ
Comments