ആലപ്പുഴ: ആലപ്പുഴ ആർടി ഓഫിസിൽ കൈമുറിച്ച് സ്വകാര്യ ബസ് ഉടമ. ഇയാളെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആലപ്പുഴ-ഇരട്ടക്കുളങ്ങര റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ ഉടമസ്ഥനാണ് ബ്ലേഡ് ഉപയോഗിച്ച കൈ കീറി സ്വയം പരിക്കേൽപ്പിച്ചത്.
ബസ് ഉടമയ്‌ക്കെതിരെ മറ്റ് ബസുകാരുടെ ഭാഗത്ത് നിന്ന് പരാതി ഉയർന്നിരുന്നു. ഇയാൾ സമയം തെറ്റിച്ച് ബസ് ഓടിക്കുന്നു എന്നായിരുന്നു പരാതിയെന്ന് ആർടി ഓഫിസ് അറിയിച്ചു. തുടർന്ന് ബസുടമയുടെ പക്കൽ നിന്നും കഴിഞ്ഞ ദിവസം സമയം തെറ്റിക്കില്ലെന്ന് എഴുതി വാങ്ങി. എന്നാൽ വീണ്ടും തെറ്റിച്ചതായി ബസുടമയ്‌ക്ക് നേരെ പരാതി ഉയർന്നതോടെ വീണ്ടും ആർടി ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടെയാണ് ഓഫീസിൽ നിന്ന് ബ്ലേഡ് കൊണ്ട് കൈമുറിച്ച് ഇയാൾ സ്വയം പരിക്കേൽപ്പിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Comments